ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും മുന്നേറ്റം തുടര്‍ന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 108 സീറ്റിലും ബിജെപി 76 സീറ്റിലും ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 59ഉം ബിജെപി 24ഉം സീറ്റില്‍ മുന്നേറുകയാണ്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
അതേസമയം തെലങ്കാനയാല്‍ പ്രതിപക്ഷ കൂട്ടായ്മയെ തകര്‍ത്ത് ടിആര്‍എസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 89 സീറ്റുകളിലാണ് ടിആര്‍എസ് മുന്നേറുന്നത്. 16 സീറ്റില്‍ പ്രതിപക്ഷ കൂട്ടായ്മയും 4 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. മിസോറാമില്‍ എംഎന്‍എഫ് മുന്നേറുകയാണ്. 16 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 11 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.













Discussion about this post