കാസര്‍കോഡ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കാസര്‍കോഡ് നടക്കുന്ന ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് ഇതിനായി നടത്തിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 3.30 ന് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന 2 ഘോഷയാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
ചിന്മയാ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍, ആര്‍ എസ് എസ് മംഗളുരു വിഭാഗ് കാര്യവാഹ് നാ. സീതാരാമ തുടങ്ങിയവര്‍ സംസാരിക്കും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസിമാരും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഹിന്ദു സമാജോത്സവത്തിന്റെ വിളംബരം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ ബൈക്ക് റാലിയും കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.













Discussion about this post