Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാം: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 13, 2018, 04:03 pm IST
in കേരളം

cm-pvനെടുമ്പാശേരി: തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടായി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്കു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സ്ഥലം നല്‍കിയപ്പോള്‍തന്നെ ചില കരാറുകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിമാനത്താവളം നിര്‍മിക്കാനും നടത്താനും കേന്ദ്രസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് സിയാല്‍ എന്ന സ്ഥാപനം ഉണ്ടായതും അതിന്റെ നേതൃത്വത്തില്‍ വിമാനത്താവളം പണി കഴിക്കപ്പെട്ടതും. കണ്ണൂരിലെ വിമാനത്താവളം സിയാല്‍ നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നടത്തിവരുന്നത്. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാല്‍ നല്‍കിക്കഴിഞ്ഞു. ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ആമുഖ പ്രസംഗം നടത്തി. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, മുന്‍ എംപി പി. രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ വി. സലീം, മിനി എല്‍ദോ, അല്‍ഫോണ്‍സ വര്‍ഗീസ്, എം.പി.ലോനപ്പന്‍, എം.വി. റെജി, സിയാല്‍ ഡയറക്ടര്‍മാരായ കെ. റോയ് പോള്‍, എ.കെ. രമണി, എന്‍.വി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി സ്വാഗതവും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ നന്ദിയും പറഞ്ഞു.

നവീകരിച്ച ഒന്നാം ടെര്‍മിനല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നെടുന്പാശേരി: അടുത്ത മൂന്ന് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ സന്ദര്‍ശിക്കാനും കാണാനും അനുമതി. 13, 14, 15 തിയതികളില്‍ രാവിലെ ഒന്പത് മുതല്‍ രാത്രി ഏഴ് വരെയാണ് സന്ദര്‍ശനാനുമതി. തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാത വികസനം:ആദ്യഘട്ടം 2020ല്‍ പൂര്‍ത്തിയാക്കും- വി.ജെ. കുര്യന്‍ നെടുന്പാശേരി: ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് സിയാലിനെ ഏല്‍പ്പിച്ച തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാതയുടെ വികസനത്തിന്റെ ആദ്യഘട്ടം 2020 ല്‍ പൂര്‍ത്തിയാക്കുമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies