കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച. രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാകും ചര്‍ച്ച നടക്കുക. ഇതിനിടെ, ബുധനാഴ്ച സംയുക്ത സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിയുടെ ക്രിയാത്മക ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നതായും തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഓണ്‍ലൈന്‍ കന്പനികള്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. ഏകദേശം 5,000 ഓണ്‍ലൈന്‍ ടാക്‌സികള്‍ പണിമുടക്കിയതിനാല്‍ ദിനവും ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിച്ചിരുന്നവര്‍ കടുത്ത യാത്രാ ക്ലേശമാണ് അനുഭവിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കന്പനികള്‍ ഈടാക്കുന്ന അമിതമായ കമ്മീഷന്‍ ഒഴിവാക്കുക, വേതന വര്‍ധനവ് നടപ്പിലാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് ഓണ്‍ലൈന്‍ ടാക്‌സി കന്പനികള്‍ അവസാനിപ്പിക്കുക, അഗ്രിഗേറ്റര്‍ പോളിസിക്ക് വിരുദ്ധമായി സ്വന്തമായി വാഹനം ഇറക്കിയ ഓണ്‍ലൈന്‍ ടാക്‌സി കന്പനിക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.













Discussion about this post