ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന കരാറിനെ സംബന്ധിച്ച കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റഫാലില്‍ അഴിമതി നടന്നിട്ടില്ല. ബാലിശമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ ഉറവിടം വെളിപ്പെടുത്തണം. കോണ്‍ഗ്രസ് തെറ്റായ വിവരങ്ങള്‍ നല്‍കി രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും സത്യം എന്നും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കു വേണ്ടിയാണ് റഫാല്‍ കരാറിനെ മോശമാക്കാന്‍ ശ്രമിച്ചതെന്ന് ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ വ്യക്തമാക്കി.













Discussion about this post