കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ഭിന്നലിംഗക്കാരെ തിരിച്ചയച്ച സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോട്ടയം എസ്പി എസ്. ഹരിശങ്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ഉപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനം അനുവദിക്കാതെ മടക്കിയയച്ച പോലീസിന് എതിരെ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തിയിരുന്നു. ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.













Discussion about this post