ന്യൂഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാജസ്ഥാനില്‍ അശോക് ഗലോട്ട് രാവിലെ 10 മണിക്കും മധ്യപ്രദേശില്‍ കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉച്ചയ്ക്ക് 1.15നും അധികാരമേല്‍ക്കും ഛത്തീസ്ഗഢില്‍ ഭുപേഷ് ഭഗേലിന്റെ സത്യപ്രതിജ്ഞ വൈകുന്നേരം 4.30നാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷ നിരയുലെ ഒട്ടുമിക്ക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഈ നേതാക്കളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് സത്യപ്രതിജ്ഞയുടെ സമയം തീരുമാനിച്ചിട്ടുള്ളത്.













Discussion about this post