പെരുന്ന: സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. വനിതാ മതില്‍ നിര്‍മിക്കുന്നതുകൊണ്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാനേ സാധിക്കുകയുള്ളു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ധാര്‍ഷ്ട്യം കാണിക്കുകയാണ്, ആരെയും അംഗീകരിക്കുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയിലല്ല ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍എസ്എസ് ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. വിശ്വാസമാണ് വലുതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള ഏത് പരിപാടിയിലും വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനാണ് ചില ഭാഗങ്ങളില്‍നിന്ന് നീക്കം നടക്കുന്നത്. ഈ സര്‍ക്കാരില്‍നിന്ന് എന്‍എസ്എസ് ഒന്നും നേടിയിട്ടില്ല. സമദൂര നിലപാടില്‍നിന്ന് എന്‍എസ്എസ് മാറിയിട്ടുമില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിത നിലപാടെടുക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.














Discussion about this post