കൊച്ചി: ശബരിമല കല്‍മണ്ഡപത്തില്‍ സോപാന സംഗീതം അവതരിപ്പിക്കാനുള്ള വിലക്ക് ഹൈക്കോടതി നീക്കി. സോപാന സംഗീത അവതരിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ശബരിമലയിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കുന്നതിന് പൊലീസ് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് തപസ്യ പത്തനംതിട്ട ആലപ്പുഴ മേഖല സെക്രട്ടറിയായ തിരുവല്ല സ്വദേശി എം.ജെ ശിവകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി ഉത്തരവ്. അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ കോടതി ശബരിമല സ്പെഷ്യല്‍ ഓഫീസറോട് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ പ്രശ്നങ്ങളെ തുടര്‍ന്നാണ് വര്‍ഷങ്ങളായി നടക്കുന്ന സംഗീതാര്‍ച്ചനയ്ക്ക് പോലീസ് അനുമതി നിഷേധിച്ചത്. മൂന്നു വര്‍ഷമായി മണ്ഡല കാലത്ത് ശബരിമല വലിയ നടപ്പന്തലിനു മുന്നിലെ കലാമണ്ഡപത്തില്‍ അയ്യപ്പ സോപാന സംഗീതം വഴിപാടായി അവതരിപ്പിക്കാറുള്ളതായി ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചു. ഇക്കൊല്ലം സുരക്ഷാ പ്രശ്നങ്ങളും പൊലീസ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. മതപരമായ ആചാരത്തിന്റെ ഭാഗമായാണ് തന്റെ സംഗീതാര്‍ച്ചന. ഇത് നിഷേധിക്കുന്നത് മൗലികാവകാശത്തെിന്റെ ലംഘനമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് ഹര്‍ജിഭാഗം അഭിഭാഷകന്‍ അഡ്വ.സുഭാഷ് ചന്ദ് വ്യക്തമാക്കി.
അയ്യപ്പ സോപാന സംഗീതം അവതരിപ്പിക്കാന്‍ തന്നെയും പക്കമേളക്കാരെയും അനുവദിക്കണമെന്നും കലാമണ്ഡപത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടിയിരുന്നു.
Discussion about this post