ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 13 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ലയെന്നിവര്‍ക്കാണ് ഭൂമി വീതിച്ച് നല്‍കിയത്.
അതേസമയം, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ അയോദ്ധ്യ വിഷയത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബറിലാണ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റിയത്. ഏത് ബഞ്ച് കേസ് പരിഗണിക്കുമെന്നും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ എത്രയും വേഗം പരിഗണിച്ച് വാദം പൂര്‍ത്തിയാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ തള്ളിയായിരുന്നു നടപടി.
Discussion about this post