ശബരമല: മണ്ഡലകാലം അവസാന ഘട്ടത്തിലേക്കെത്തവേ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. പമ്പയിലും കാനന പാതകളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്ത് മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ഭക്തജനത്തിരക്ക് വര്‍ധിച്ചതോടെ എരുമേലി-നിലയ്ക്കല്‍ റൂട്ടില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. നിലയ്ക്കല്‍ പാര്‍ക്കിംഗ് പ്രദേശത്ത് മാത്രം എണ്ണായിരത്തിലധികം വാഹനങ്ങള്‍ ഉണ്ടെന്നാണ് വിവരം.
Discussion about this post