തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമപ്രകാരം സമര്‍പ്പിക്കേണ്ട ജി.എസ്.ടി.ആര്‍.-3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നോട്ടീസ് നല്‍കി തുടങ്ങി.
ജി.എസ്.ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ചില വ്യാപാരികള്‍ റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ഗുരുതര വീഴ്ച വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. റിട്ടേണ്‍ സമര്‍പ്പിക്കാത്ത വ്യാപാരികള്‍ക്കുള്ള ജി.എസ്.ടി.ആര്‍.-3എ നോട്ടീസ് ഓണ്‍ലൈനായി വ്യാപാരിയുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കാണ് അയയ്ക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ച് അസസ്സ്മെന്റ് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ വ്യാപാരിക്ക് അവസരമുണ്ട്. റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ വീഴ്ച വരുത്തിയ വ്യാപാരികള്‍ ജി.എസ്.ടി.എന്നില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ച നോട്ടീസ് പരിശോധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Discussion about this post