തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ എം പാനല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള താത്കാലിക ജീവനക്കാരുടെ നിയമനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി, നിയമ, ധനകാര്യ സെക്രട്ടറിമാരുടെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റി 27നകം യോഗം ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
എംപാനല്‍ ജീവനക്കാരുടെ പ്രശ്നങ്ങളോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളത്. എം പാനല്‍ ജീവനക്കാരോട് അവരുടെ നിയമനവിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ അറിയിക്കുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി ഡിസംബര്‍ 26 വൈകിട്ട് അഞ്ചുമണി വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി അറിയിച്ചു.
Discussion about this post