Monday, September 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹാംഗറിന്റെ കൂറ്റന്‍ വാതില്‍ തകര്‍ന്ന് രണ്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു

by Punnyabhumi Desk
Dec 28, 2018, 12:14 pm IST
in കേരളം

കൊച്ചി: കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണിക്കുവേണ്ടി നിര്‍ത്തുന്ന ഹാംഗറിന്റെ കൂറ്റന്‍ ലോഹവാതില്‍ തകര്‍ന്ന് രണ്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍മാരായ ഹരിയാന സ്വദേശി നവീന്‍ (28), രാജസ്ഥാന്‍ സ്വദേശി അജിത് സിംഗ് (29) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് ഐഎന്‍എസ് ഗരുഡ എയര്‍ സ്റ്റേഷനിലായിരുന്നു സംഭവം. നാവികസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ ഏവിയേഷന്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ്. ഹാങ്ങറിനകത്തു യുദ്ധവിമാനങ്ങള്‍ പരിശോധിക്കാന്‍ നടന്നുനീങ്ങുന്നതിനിടെ ആറു മീറ്റര്‍ ഉയരമുള്ള വാതില്‍ തകര്‍ന്നു വീഴുകയായിരുന്നു. വാതിലിനടിയില്‍പ്പെട്ട ഇരുവരെയും ഏറെ പ്രയാസപ്പെട്ടാണു പുറത്തെടുത്തത്. ഉടന്‍ നേവല്‍ ബേസിലെ ഐഎന്‍എച്ച്എസ് സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 9.40ന് മരണം സംഭവിച്ചു. തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണു മരണകാരണം.

യുദ്ധവിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്ങറിലാണ് അപകടമുണ്ടായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. വിമാനങ്ങളുടെ ഇലക്ട്രിക്കല്‍ യന്ത്രങ്ങളാണ് ഈ വിഭാഗം പരിശോധിക്കുന്നത്. ഇരുവശത്തേക്കും റെയിലില്‍ തള്ളിനീക്കാവുന്ന വാതിലുകളാണു ഹാങ്ങറിനുള്ളത്. ഇവയിലൊന്നു റെയിലില്‍നിന്നു വേര്‍പെട്ടു നിലംപതിക്കുകയായിരുന്നു. ഹരിയാനയിലെ ഭിവാനി സ്വദേശിയായ നവീന്‍ 2008 ജനുവരിയിലാണു സേനയില്‍ ചേര്‍ന്നത്. ആര്‍തിയാണു ഭാര്യ. രണ്ടു വയസുള്ള മകളുണ്ട്. 2009 നവംബറിലാണു രാജസ്ഥാനിലെ ഭരത്പുര്‍ സ്വദേശി അജിത് സിംഗ് സേനാംഗമായത്. ഭാര്യ: പാര്‍വതി. അഞ്ചു വയസുള്ള മകനുണ്ട്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍. അപകടവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ രാത്രിയോടെ കൊച്ചിയിലെത്തിയിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies