Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദുരിതാവസ്ഥയില്‍ നിന്ന് വേഗം പൂര്‍വസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായി: ഹമീദ് അന്‍സാരി

by Punnyabhumi Desk
Dec 28, 2018, 04:47 pm IST
in കേരളം

തിരുവനന്തപുരം: ദുരിതാവസ്ഥയില്‍ നിന്ന് വളരെ വേഗം പൂര്‍വസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായതായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞു. കേരള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റേയും ജനാവിഷ്‌കാര പീപ്പിള്‍സ് വെബ് പോര്‍ട്ടലിന്റേയും ആഭിമുഖ്യത്തില്‍ നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിലും പുനസ്ഥാപനത്തിലും ഈ കഴിവ് നിലനിര്‍ത്തുകയെന്നതാണ് ഇനിയുള്ള വെല്ലുവിളി. ജീവനോപാധികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പുനസ്ഥാപനവും മറ്റു പ്രക്രിയകളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ജനങ്ങളെ മുന്നില്‍ക്കണ്ടുള്ളതാണ്. യു. എന്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്റ് ഹ്യൂമന്‍ സെക്യൂരിറ്റി തയ്യാറാക്കിയ വേള്‍ഡ് റിസ്‌ക് ഇന്‍ഡക്സില്‍ മറ്റു പല രാജ്യങ്ങള്‍ക്കുമൊപ്പം ഇന്ത്യ മുന്‍പന്തിയിലാണുള്ളത്. ഇന്ത്യയിലെ പ്രളയസാധ്യതയുള്ള പത്ത് സ്ഥലങ്ങളില്‍ കേരളവുമുണ്ട്. ഇതിനെ നേരിടാനും ഇതുമായി ഇഴുകിച്ചേരാനുമുള്ള കേരളത്തിന്റെ കഴിവിന് ഏറെ പ്രാധാന്യമുണ്ട്.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായവും പ്രാധാന്യമര്‍ഹിക്കുന്നു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റെയും വിഹിതമാണ് ഇതില്‍ മുഖ്യം. അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള അടിയന്തര ഫണ്ടുകള്‍ സ്വീകരിക്കുന്നതിന്റെ സാധ്യതകള്‍ വിനിയോഗിക്കണം. ദുരന്തം കഴിഞ്ഞയുടനെ കേരളത്തിലെ ജനത മികച്ച രീതിയിലാണ് പ്രതികരിച്ചത്. ഇത് തുടരേണ്ടതുണ്ട്. ദേശീയ ദുരന്തമായി കേരളത്തിലെ പ്രളയത്തെ കണക്കാക്കാതിരുന്നത് നിയമത്തിലെ ചില സാങ്കേതികത്വം കൊണ്ടു മാത്രമാണ്. പശ്ചിമഘട്ട മേഖലയെ കേരളത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലയായാണ് വിദഗ്ധര്‍ കണക്കാക്കിയിരിക്കുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങള്‍ അവഗണിക്കപ്പെടുമ്പോഴാണ് പ്രകൃതി പ്രതിഭാസങ്ങള്‍ ദുരന്തങ്ങളായി മാറുന്നത്.

പ്രളയദുരന്തം കേരളത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്. കേരള പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപയാണ ആവശ്യമായി വരുന്നത്. കര്‍ഷകര്‍ക്കും ദുരന്തം വലിയ നാശനഷ്ടമുണ്ടാക്കി. സര്‍വീസ്, ടൂറിസം മേഖലയിലുണ്ടായ നഷ്ടവും അവഗണിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. എം. എ. ബേബി, സംഘാടക സമിതി ചെയര്‍പേഴ്സണ്‍ എന്‍. റാം, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies