തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാന്‍ മന്ത്രിമാര്‍ക്കെന്നല്ല ആര്‍ക്കും അധികാരമില്ലെന്നു ദേവസ്വം മന്ത്രി. സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്ന പ്രസ്താവന തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പദ്മകുമാറും. സ്ത്രീകള്‍ ശബരിമലയിലേക്ക് വരരുതെന്നല്ല പറഞ്ഞത്. സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് ചൂണ്ടിക്കാട്ടിയത്. തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും കടകംപള്ളി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയതായും കടകംപള്ളി അറിയിച്ചു. യുവതികള്‍ വരരുതെന്ന് താന്‍ പറഞ്ഞത് രണ്ടുദിവസത്തെ കാര്യമാണെന്ന് പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ വനിതാമതില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇരുവരും വിശദീകരണവുമായി രംഗത്തെത്തിയത്.













Discussion about this post