തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കി ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍. കരാറില്‍ അഴിമതി നടന്നിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്‌സിനു നല്‍കിയതില്‍ സംസ്ഥാനത്തിനു വന്‍നഷ്ടമുണ്ടായെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മേയ് 31 നാണ് ജസ്റ്റീസ് പി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്. തുറമുഖ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പി.ജെ. മാത്യു എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളായിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ മുന്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, പി.സി. ജോര്‍ജ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍ തുടങ്ങിയവരില്‍ നിന്നു കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2015 ല്‍ ഒപ്പുവച്ച വിഴിഞ്ഞം കരാറില്‍ വന്‍ അഴിമതി നടന്നതായി അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ആരോപിച്ചിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ സ്ഥിതിക്ക് ഇടതുമുന്നണി മാപ്പു പയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.













Discussion about this post