Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയാനന്തര പുനര്‍നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

by Punnyabhumi Desk
Jan 1, 2019, 05:19 pm IST
in കേരളം

 

തിരുവനന്തപുരം:  പ്രളയാനന്തര പുനര്‍നിര്‍മാണവും ദുരിതാശ്വാസവും ഇഴഞ്ഞു നീങ്ങുന്നവെന്ന വാര്‍ത്തകളും പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13311 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ 8881 കുടുംബങ്ങള്‍ സ്വന്തമായി വീട് പുനര്‍നിര്‍മിക്കാന്‍ തയ്യാറായിട്ടുണ്ട്. 6546 കുടുംബങ്ങള്‍ക്ക് ഒന്നാം ഗഡു സഹായം നല്‍കി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം സ്വയം മുന്നോട്ടു വരുന്നവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു വിതരണം ചെയ്യും. പൂര്‍ണമായി തകര്‍ന്ന 2000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാന്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത വീടു നഷ്ടപ്പെട്ട 1075 കുടുംബങ്ങളുണ്ട്. ഇവര്‍ക്കായി സ്ഥലം കണ്ടെത്താന്‍ നടപടി സ്വീകരിച്ചുവരുന്നു. 2,43,162 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. 15 ശതമാനം കേട് സംഭവിച്ച വീടുകള്‍ക്ക് പതിനായിരം രൂപ വീതവും 30 ശതമാനം കേട് സംഭവിച്ച വീടുകള്‍ക്ക് 60,000 രൂപ വീതവും പരിശോധന കൂടാതെ ജനുവരി പത്തിനകം നല്‍കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ബാക്കിയുള്ളവയുടെ പരിശോധന നടത്തി തുക നല്‍കും.

അടിയന്തര സഹായമായി 6,87,000 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം 90 ദിവസത്തിനകം നല്‍കിയിരുന്നു. സമയം കഴിഞ്ഞ് അപേക്ഷ നല്‍കിയത് 1,12,385 പേരാണ്. ഇതില്‍ 1,11,873 പേരുടെ അപേക്ഷ തീര്‍പ്പാക്കി. ആലപ്പുഴയില്‍ 1,63,952 പേര്‍ക്ക് പതിനായിരം രൂപ നല്‍കി. പിന്നീട് ലഭിച്ച 1278 അപ്പീല്‍ അപേക്ഷകളാണ് ബാക്കിയുള്ളത്. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശം ലഭിക്കാത്തതിനാല്‍ പണം നല്‍കാന്‍ കഴിയാതിരുന്ന അപേക്ഷകള്‍ ഇക്കൂട്ടത്തിലുണ്ട്. 1162 വീടുകളാണ് ആലപ്പുഴയില്‍ പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ 701 വീടുകള്‍ സ്വയം നിര്‍മിക്കാന്‍ ഉടമകള്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 684 പേര്‍ക്ക് ആദ്യ ഗഡു നല്‍കി.

എറണാകുളം ജില്ലയില്‍ 2272 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 1342 പേര്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തയ്യാറായിട്ടുണ്ട്. 1329 പേര്‍ക്ക് ആദ്യ ഗഡു തുക നല്‍കി. 86341 വീടുകള്‍ ഭാഗിയമായി തകര്‍ന്നു. നിശ്ചിത തിയതിക്ക് ശേഷം 30,000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ പലതും യോഗ്യതയില്ലാത്ത അപേക്ഷയാണെന്ന് കണ്ടെത്തി. പരിശോധനയ്ക്കായി 60 ടീമുകളാണ് രൂപീകരിച്ചത്.

റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം, ജലവിഭവം, പരിസ്ഥിതി, ജീവനോപാധി, ഗതാഗതം, കൃഷി എന്നിവയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ സെക്ടോറിയല്‍ രേഖ തയ്യാറാക്കുന്നുണ്ട്. ഇന്ത്യാ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡിസൈനര്‍ റോഡുകളും ഗോവന്‍ മാതൃകയില്‍ നദികളിലെ ജലം തടഞ്ഞു നിര്‍ത്തുന്ന താത്കാലിക ഡാമുകളും പരിഗണനയിലാണ്. ഇത് സംബന്ധിച്ച് വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഈ വിഷയങ്ങളിലെല്ലാം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies