തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെയുണ്ടായ ഹര്‍ത്താലിലും അക്രമസംഭവങ്ങളിലും കെ.എസ്.ആര്‍.ടി.സിക്ക് 3.35 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൂറോളം ബസ്സുകളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
തകര്‍ക്കപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ അണിനിരത്തിക്കൊണ്ട് വിലാപയാത്ര നടത്തും. ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് കണക്കായിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായ നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. ബസ്സുകള്‍ നന്നാക്കി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നതിന് മാസങ്ങള്‍ വേണ്ടിവന്നേക്കാം. വോള്‍വോ, സ്‌കാനിയ തുടങ്ങിയ ബസ്സുകളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ വിദേശത്തുനിന്ന് എത്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.












