തിരുവനന്തപുരം: ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 ന് തുടങ്ങും. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ പ്രബല ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കും. മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. കച്ചവടസ്ഥാപനങ്ങള്‍ ബലപ്രയോഗത്തിലൂടെ അടപ്പിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി-സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോ-ടാക്സി ഡ്രൈവര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. ട്രെയിനുകള്‍ തടയില്ലെന്നു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും റെയില്‍വേ സ്റ്റേഷനുകളില്‍ പിക്കറ്റിങ് നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം താറുമാറാകും. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിനാല്‍ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമല തീര്‍ഥാടതകരെ തടയില്ല. പാല്‍, പത്രം, ആശുപത്രികള്‍, ടൂറിസം മേഖല, വിമാനത്താവളം, വിവാഹങ്ങള്‍ തുടങ്ങിയവ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
ഇന്നു രാത്രി 12 മുതല്‍ ബുധനാഴ്ച രാത്രി 12 വരെയാണു പണിമുടക്ക്.













Discussion about this post