Wednesday, July 30, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

‘വസന്തോത്സവം’ ജനുവരി 11 മുതല്‍ 20 വരെ

by Punnyabhumi Desk
Jan 7, 2019, 06:39 pm IST
in മറ്റുവാര്‍ത്തകള്‍

* പുഷ്പപോല്‍സവവും പ്രദര്‍ശന വില്‍പന സ്റ്റാളുകളുമായി മേള കനകക്കുന്നിലും സൂര്യകാന്തിയിലും

തിരുവനന്തപുരം: തലസ്ഥാന നഗരിയ്ക്ക് വര്‍ണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതല്‍ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും. ഔപചാരിക ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുന്‍വശം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ ജനുവരിയില്‍ ലോക കേരള സഭയോടനുബന്ധിച്ച് നടന്ന വസന്തോത്സവം ജനശ്രദ്ധ ആകര്‍ഷിച്ച മേളയായിരുന്നതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വസന്തോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പൂര്‍ണ്ണമായും സ്പോണ്‍സര്‍ഷിപ്പ്, സ്റ്റാളുകള്‍, ടിക്കറ്റ് എന്നിവയുടെ വില്പന വഴിയാണ് ഈ വര്‍ഷത്തെ വസന്തോത്സവം സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പ് പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. ടിക്കറ്റ് വില്‍പനയിലൂടെ ലഭിയ്ക്കുന്ന തുകയുടെ 10 ശതമാനം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെക്രട്ടേറിയറ്റ്, മ്യൂസിയം-മൃഗശാല, കാര്‍ഷിക കോളേജ്, ജവഹര്‍ലാല്‍ നെഹ്റു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായി സ്പേ്സ് സെന്റര്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വനഗവേഷണ കേന്ദ്രം, കിര്‍ത്താഡ്സ്, നിയമസഭാമന്ദിരം, കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം, പൂജപ്പുര ആയുര്‍വേദ ഗവേഷണ കേന്ദം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും പങ്കെടുക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിംപീഡിയം ചെടികളുടെ പ്രദര്‍ശനം, പൂനയില്‍ നിന്നുള്ള കാര്‍ണേഷന്‍ ചെടികള്‍, അഡീനിയം ചെടികളുടെ ശേഖരം, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ചകള്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയ്യാറാക്കുന്ന ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ്വകാഴ്ചകള്‍, കിര്‍ത്താഡ്സ് ഒരുക്കുന്ന വംശീയ പാരമ്പര്യ വൈദ്യ സ്റ്റാളുകള്‍, ഗോത്രവര്‍ഗ്ഗക്കാരുടെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഔഷധസസ്യ ശേഖരം, ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി സംരക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന വനം വകുപ്പിന്റെ ‘കാടിന്റെ പുനസൃഷ്ടി’, വന ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന ‘വനശ്രീ’ സ്റ്റാള്‍, ‘തേന്‍കൂടു’ മായി ഹോര്‍ട്ടികോര്‍പ്പ്, കാര്‍ഷികോത്പന്നങ്ങളുടേയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനം ഒരുക്കുന്ന സംസ്ഥാന കൃഷി വകുപ്പ് സ്റ്റാളുകള്‍ എന്നിവ ഇത്തവണത്തെ സവിശേഷതകളാണ്.

മത്സരവിഭാഗത്തില്‍ വരുന്ന ചെടികള്‍ക്ക് പുറമെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കുന്ന പതിനായിരത്തിലധികം പൂച്ചെടികളുടെ ശേഖരവും വസന്തോത്സവത്തിന് മാറ്റ് കൂട്ടും. വിവിധ പുഷ്പാലങ്കാരമത്സരങ്ങളും സംഘടിപ്പിക്കും.

വിവിധതരം ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, സൗത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍, മലബാര്‍, കുട്ടനാടന്‍ വിഭവങ്ങള്‍, കെ.റ്റി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡ്ഡലി മേള എന്നിങ്ങനെ സൂര്യകാന്തിയില്‍ ഭക്ഷ്യമേളയും കൂടാതെ വിവിധ നഴ്സറികളില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. സര്‍ക്കാര്‍ സ്റ്റാളുകള്‍ക്ക് പുറമെ വ്യാപാര സംബന്ധമായ സ്റ്റാളുകളും സര്‍ഗ്ഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.

മേളയിലേയ്ക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ്സ് വരെ ഒരാള്‍ക്ക് 20 രൂപയും, 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയുമാണ് നിരക്ക്. പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌കൂള്‍ കുട്ടികളുടെ സംഘത്തിന്‍ 500 രൂപ നല്‍കിയാല്‍ മതി.

ടിക്കറ്റുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകള്‍ വഴി ജനുവരി ഒന്‍പതു മുതല്‍ ലഭിക്കും. കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ജനുവരി 11 മതല്‍ 20 വരെ പ്രവര്‍ത്തിക്കും.രാവിലെ 10 മുതല്‍ രാത്രി എട്ടുമണി വരെയാണ് മേളയിലേയ്ക്കുള്ള പ്രവേശനം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

ഓപ്പറേഷന്‍ ഡി-ഹണ്ട്: 71 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

വി.എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു

വി.എസ്.അച്യുതാനന്ദന് കേന്ദ്ര സര്‍ക്കാരും ആദരം അര്‍പ്പിക്കും

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies