Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

by Punnyabhumi Desk
Jan 16, 2019, 06:26 pm IST
in കേരളം

കൊല്ലം: ജില്ലയുടെ ഗതാഗത വികസനത്തിന് പുതിയ മാനം പകര്‍ന്ന് കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തവും സഹകരണവും ചേരുന്ന പദ്ധതി വളരെ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ സന്തോഷം പങ്കിട്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സന്ദര്‍ശനത്തിലൂടെ താന്‍ അനുഗ്രഹീതനായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരസാധ്യത വികസിപ്പിച്ച് നടപ്പിലാക്കുന്ന പില്‍ഗ്രിമേജ് ടൂറിസം പദ്ധതിയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും അത്തരത്തില്‍ ഒന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. ഇ-വിസ സൗകര്യവും സ്വദേശ് ദര്‍ശനും പ്രസാദ് പദ്ധതിയും വലിയ മാറ്റത്തിനിടയാക്കും. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര മേഖലയാണ് ഇവിടുത്തേത്. വിദേശസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനയാണ് ഇതിന് തെളിവ്. ഈ നേട്ടത്തിന്റെ ഫലമായി വിദേശനാണ്യ വിനിമയത്തില്‍ ഇരട്ടി വര്‍ധനയും ഉണ്ടായി.

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാതകളുടെ നിലവാരം ഉയര്‍ത്തുകയാണ്. മുംബൈ-കന്യാകുമാരി ഇടനാഴി യാഥാര്‍ത്ഥ്യമാക്കും. ഭൗതികസാഹചര്യ വികസനം നടപ്പാക്കുക വഴി തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമായി. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ റോഡ് വികസനം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ കുതിപ്പാണ് സാധ്യമാക്കിയത് – പ്രധാനമന്ത്രി പറഞ്ഞു. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശിലാഫലകവും അനാച്ഛാദനം ചെയ്തു.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം.പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, എന്‍. വിജയന്‍പിള്ള, ഒ. രാജഗോപാല്‍ എന്നിവര്‍ വേദി പങ്കിട്ടു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സ്വാഗത പ്രസംഗത്തില്‍ പദ്ധതി വിശദീകരണവും നടത്തി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies