ചെന്നൈ:അയോധ്യ പ്രശ്‌നത്തിന്രമ്യമായ പരിഹാരം കാണാന്‍ മേയ് 14-ന് അയോധ്യയില്‍ നടക്കുന്ന ഹിന്ദു-മുസ്‌ലിം ചര്‍ച്ചയില്‍ താനും പങ്കെടുക്കുമെന്ന് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അറിയിച്ചു. മുസ്‌ലിം സംഘടനകളാണ് ചര്‍ച്ചക്ക് വിളിച്ചതെന്നും പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്ക് ഒരുക്കമാണെന്ന് അവര്‍ അറിയിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഹിന്ദു സംഘടനകളെയും സുന്നി വഖഫ് ബോര്‍ഡ് പ്രതിനിധികളെയും വിളിച്ച് ചര്‍ച്ച നടത്തി. എന്നാല്‍, എന്തുകൊണ്ടോ, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിറ്റേന്നുതന്നെ കോടതിയില്‍ പോയി. ഇതേതുടര്‍ന്ന് കോടതി ഇടക്കാല സ്‌റ്റേ വിധിച്ചു. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്. കോടതിയില്‍നിന്ന് അന്തിമവിധി ലഭിച്ചാലും അത് ശാശ്വതമാവില്ല.
പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് -ജയേന്ദ്ര സരസ്വതി പറഞ്ഞു. നേരത്തേ നടന്ന ചര്‍ച്ചകളിലൂടെയുള്ള പരിചയം വെച്ചാണ് മുസ്‌ലിം സംഘടനകള്‍ ഇപ്പോള്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരിക്കുന്നത്.
അയോധ്യാ മഠത്തിനടുത്തുള്ള കെട്ടിടത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സുന്നി വഖഫ് ബോര്‍ഡ് പ്രതിനിധികളും ഹിന്ദു സംഘടനാ നേതാക്കളും പങ്കെടുക്കും. വിട്ടുവീഴ്ചക്ക് തയാറാണെന്ന് മുസ്‌ലിംകള്‍ അറിയിച്ചതിനാല്‍ ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാറിന് അയച്ചുകൊടുക്കുമെന്നും ജയേന്ദ്ര സരസ്വതി അറിയിച്ചു.
Discussion about this post