കൊച്ചി: യു.ഡി.എഫിന് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.സല്‍ഭരണം പ്രദാനം ചെയ്യുന്നതിന് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിജ്ഞാബദ്ധമാണ്. മികച്ച വിജയം ഉണ്ടാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഘടകക്ഷികളുടെ സ്ഥാനാര്‍ഥി നിര്‍ണയവും തിരിച്ചടിക്ക് കാരണമായോ എന്ന് പരിശോധിക്കും. ജനവിധി പൂര്‍ണമായി അംഗീകരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായോ എന്നും കെ.എം.മാണിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കും.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഹൈക്കമാന്‍ഡും ചേര്‍ന്നാണ്. ഏതായാലും നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തര്‍ക്കമുണ്ടാവില്ല. ഫലം ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സിയും യു.ഡി.എഫും ഉടന്‍ യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post