തിരുവനന്തപുരം: പുതുതായി അധികാരത്തില്‍ എത്തുന്നവര്‍ അഴിമതി, പെണ്‍വാണിഭ കേസുകളില്‍ പെട്ടവരെ കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം ക്ലിഫ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. ഇടതുപക്ഷം ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തട്ടിക്കൂട്ട് സര്‍ക്കാരുണ്ടാക്കാന്‍ എല്‍.ഡി.എഫ് ഉദ്ദേശിക്കുന്നില്ല. ജനങ്ങള്‍ അവരുടെ ജനവിധി അറിയിക്കാനുള്ള അവസരം നല്‍കുകയും അത് ലഭിക്കുമ്പോള്‍ ജനവിധിയനുസരിച്ച് തീരുമാനമെടുത്ത് പ്രവര്‍ത്തിക്കും. പാര്‍ട്ടി പറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കും. ചില മണ്ഡലങ്ങളിലും ജില്ലകളിലും ഉണ്ടായ പരാജയം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷമില്ലാതെ ഭരിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും വി.എസ് വ്യക്തമാക്കി.\
Discussion about this post