തൃശ്ശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരീശ്വരന്‍ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് മികച്ച നോവലിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥയായും വീരാന്‍ കുട്ടിയുടെ മിണ്ടാപ്രാണി മികച്ച കവിതയായും തെരഞ്ഞെടക്കപ്പെട്ടു. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച നാടകം എസ് വി വേണുഗോപാലന്‍ നായരുടെ സ്വദേശാഭിമാനി. സി വി ബാലകൃഷ്ണന്റെ ഏതേതോ സരണികളില്‍ മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുറുക്കന്‍ മാഷിന്റെ സ്‌കൂളിലൂടെ വി ആര്‍ സുധീഷ് ബാലസാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരം നേടി.
50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തിപത്രവുമടങ്ങുന്ന അക്കാദമിയുടെ വിശിഷ്ടാംഗത്വം ഡോ കെ എന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മയ്ക്കും നല്‍കി. പഴവിള രമേശന്‍, എം പി പരമേശ്വരന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ കെ ജി പൗലോസ്, കെ അജിത , സി എല്‍ ജോസ് എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും. മുപ്പതിനായിരം രൂപ വീതമാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.
വൈജ്ഞാനിക സാഹിത്യം: എന്‍ ജെ കെ നായര്‍ ( നദീവിജ്ഞാനീയം), ജീവചരിത്രം: തക്കിജ്ജ (എന്റെ ജയില്‍ ജീവിതം ), വിവര്‍ത്തനം : രമാ മേനോന്‍ ( പര്‍വതങ്ങളും മാറ്റൊലി കൊള്ളുന്നു), ഹാസ്യ സാഹിത്യം: ചൊവ്വല്ലുര്‍ കൃഷ്ണന്‍കുട്ടി ( എഴുത്തനുകരണം അനുരണനങ്ങളും) എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.













Discussion about this post