തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ തുടര്‍ന്ന് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. ഉച്ചയ്ക്ക് 12.20ഓടെ ക്ലിഫ് ഹൗസില്‍ നിന്ന് എത്തിയ വി.എസ്.ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയ്ക്ക് രാജിക്കത്ത് കൈമാറി. അടുത്ത സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ഗവര്‍ണര്‍ വി.എസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












