Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തതോടെ ഉടന്‍ ആരംഭിക്കണം – മുഖ്യമന്ത്രി

by Punnyabhumi Desk
Jan 25, 2019, 05:20 pm IST
in കേരളം

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനായി മഴക്കാലപൂര്‍വ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതല്‍ ഉടന്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രിമാരും വകുപ്പു മേധാവികളുമായി നടന്ന ആരോഗ്യ ജാഗ്രതാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കണം. നീക്കം ചെയ്യുന്ന മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടാകണം. കുടിക്കാന്‍ ലഭ്യമാക്കുന്നത് നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്താനാകണം. എല്ലാ ജലസ്രോതസ്സും ശുദ്ധീകരിക്കാന്‍ നടപടിയുണ്ടാകണം. വേനല്‍ക്കാലത്ത് വരള്‍ച്ച നേരിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മഴവെള്ള സംഭരണത്തിന് നല്ലരീതിയിലുള്ള ഒരുക്കങ്ങള്‍ വേണം. കുളങ്ങളിലേക്കുള്ള ചാലുകള്‍ ഒഴുക്കിന് സഹായകമാകണം. കനാലുകളിലൂടെ ലഭിക്കുന്നത് നല്ല വെള്ളമായിരിക്കണം. ജല ദുരുപയോഗം തടയാന്‍ ബോധവത്കരണം വേണം. പാഴ്ജലം മറ്റാവശ്യങ്ങള്‍ക്ക് പുനരുപയോഗിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷത്തെ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയുള്‍പ്പെടെ കാര്യമായി കുറച്ചുകൊണ്‍ണ്ടുവരാനായതായി യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 2017ല്‍ ഡെങ്കിപ്പനി മൂലം 165 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2018ല്‍ 32 മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ പകര്‍ച്ചവ്യാധികള്‍ ഇനിയും കുറയ്ക്കാനാകും.

നവകേരള കര്‍മപദ്ധതിയുടെ ഘടകങ്ങളുമായി പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ വേണമെന്ന് യോഗം നിര്‍ദേശിച്ചു. പൊതുജന പങ്കാളിത്തത്തോടെ കൊതുകുനശീകരണം, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകള്‍, സുരക്ഷിത കുടിവെള്ള വിതരണം, വാര്‍ഡുതല ആരോഗ്യ സമിതികളുടെ ശക്തിപ്പെടുത്തലുകളും ഇടപെടലുകളും, വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വേണം.

ജാഗ്രതാ ക്യാമ്പയിന് സംസ്ഥാനതലത്തിലുള്ള മേല്‍നോട്ടത്തിന് പുറമേ മന്ത്രിമാര്‍ക്ക് ജില്ലാതല ചുമതലയും നല്‍കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പകര്‍ച്ചവ്യാധി പ്രതിരോധ സമിതികളുടെ അവലോകനവും നടത്തിപ്പും. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശസ്വയംഭരണം, ജലവിഭവം, റവന്യൂ, തൊഴില്‍, സാമൂഹികനീതി, വിദ്യാഭ്യാസം, കൃഷി, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ്, കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, ഫിഷറീസ്, പട്ടികവര്‍ഗ വികസനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കൈക്കൊള്ളേണ്‍ണ്ട മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ശുചിത്വമിഷന്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍, ദുരന്ത നിവാരണ അതോറിറ്റി, റെയില്‍വേ എന്നിവര്‍ ചെയ്യേണ്ടണ്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies