Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കും – മുഖ്യമന്ത്രി

by Punnyabhumi Desk
Jan 26, 2019, 12:33 pm IST
in കേരളം

തിരുവനന്തപുരം: ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവളം-ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള റീച്ചിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

45 മീറ്റര്‍ വീതിയില്‍ പാതവികസനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്ഥലമെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായി. കാസര്‍കോട്ടെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം റീച്ചുകളുടെ ടെണ്ടര്‍ നടപടികളിലാണിപ്പോള്‍. മലയോര, തീരദേശ ഹൈവേകള്‍ക്കാവശ്യമായ 10,000 കോടി രൂപ പൂര്‍ണമായി സംസ്ഥാനസര്‍ക്കാര്‍ ചെലവഴിക്കും. സമയബന്ധിതമായി ഈ ഹൈവേകളും പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.

കാലങ്ങളായി കേള്‍ക്കുന്ന കോവളം മുതല്‍ കാസര്‍കോട് ബേക്കല്‍ വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കും. കേരളത്തിലെത്തുന്ന ഏതൊരു വിനോദസഞ്ചാരികള്‍ക്കും ഏറെ ആകര്‍ഷകമായിരിക്കും ഈ ജലപാതയിലൂടെയുള്ള യാത്ര. ഈ പാതയില്‍ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഇറങ്ങാനും കാഴ്ചകള്‍ ആസ്വദിക്കാനും നാടന്‍ ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. റെയില്‍വേ സൗകര്യം വികസിപ്പിക്കാന്‍ സെമി ഹൈസ്പീഡ് റെയില്‍ നിലവിലുള്ള റെയില്‍പാതയ്ക്ക് സമാന്തരമായി ഇടാനാണ് ശ്രമിക്കുന്നത്. ഇതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ച് പ്രാരംഭഘട്ടത്തിലാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.

കരമന-കളിയിക്കാവിള നാലുവരി പാതയുടെ ഒന്നാംഘട്ടത്തിലെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള അഞ്ചു കിലോമീറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. 30.2 മീറ്ററില്‍ വീതിയിലുള്ള റോഡില്‍ ഇരുവശത്തും 10.5 മീറ്റര്‍ വീതിയും മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ മീഡിയനും 1.5 മീറ്റര്‍ കാല്‍നടപാതയും 1.6 മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി കോറിഡോറുമുണ്ട്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies