ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തമിഴ്‌നാട് പി.സി.സി പ്രസിഡന്റ് കെ.വി.തങ്കബാലു രാജിവച്ചു.
തങ്കബാലുവിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു രാജി തീരുമാനം. 63 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ചു സീറ്റില്‍ മാത്രമെ ജയിക്കാനായുള്ളു. തങ്കബാലുവും തോറ്റവരില്‍പ്പെടുന്നു. നിയമസഭാ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്കു നല്‍കിയെന്ന ആരോപണവും തങ്കബാലുവിനെതിരേ ഉയര്‍ന്നിരുന്നു.
Discussion about this post