കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കനകദുര്‍ഗയും ബിന്ദുവും ശബരിമല സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും മലകയറുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു യുവതികള്‍ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരും.
ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടുകളും കോടതി പരിഗണിക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടില്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ന്യൂനതയാണ് നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സാധ്യമാകണമെങ്കില്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.













Discussion about this post