തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളായി എത്തുന്ന മൊഹ്‌സിനാ കിദ്വായി, മധുസൂദനന്‍ മിസ്ട്രി എന്നിവരുടെ സാന്നിധ്യത്തിലാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എം.എല്‍.എ മാരുടെ യോഗം ചേരുക..
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വാഭാവികമായും പ്രതിപക്ഷ നേതാവായി മുന്നണിയെ നയിച്ചുവെന്നതുകൊണ്ടുതന്നെ ഉമ്മന്‍ ചാണ്ടിക്കാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിതന്നെ മുഖ്യമന്ത്രി സ്ഥാനത്തുവരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയെ മുന്നണി നേതാവായി അംഗീകരിക്കുന്നതിന് ഘടകകക്ഷി നേതാക്കളുടെ യോഗവും തുടര്‍ന്ന് ചേരുന്നുണ്ട്.
Discussion about this post