Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ വില വര്‍ദ്ധിക്കേണ്ട കാര്യമില്ല: ധനമന്ത്രി

by Punnyabhumi Desk
Feb 1, 2019, 05:08 pm IST
in കേരളം

തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വര്‍ദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരമാവധി വില്‍പന വിലയ്ക്കുള്ളില്‍ തന്നെ ഒരു ശതമാനം സെസ് ഉള്‍പ്പെടുത്താനാവും. നികുതി വര്‍ദ്ധന ഒരിക്കലും ഇടതുപക്ഷ നയമല്ല. പ്രകൃതി ദുരന്തം സംഭവിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചതാണ്. ഇത് ശാശ്വത നികുതിയല്ല. രണ്ടു വര്‍ഷത്തേക്കാണ് ജി. എസ്. ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. പ്രളയമുണ്ടായ സാഹചര്യത്തില്‍ വിഭവ സമാഹരണത്തിന് കൂടുതല്‍ വരുമാനം ഉണ്ടാവണം. ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ വലിയ വിലക്കയറ്റം ഉണ്ടാവുമെന്ന് പറയുന്നവര്‍ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ സംബന്ധിച്ച് റവന്യുകമ്മി കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15,500 കോടി രൂപ റവന്യു വരുമാനം കൂടും. ഇതില്‍ സെസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഉണ്ടാവുന്ന വര്‍ദ്ധന 1750 കോടി രൂപ മാത്രമാണ്. അതേസമയം 100 രൂപ വീതം ക്ഷേമപെന്‍ഷന്‍ കൂട്ടിയതിലൂടെ ഈ തുക മുഴുവന്‍ ജനങ്ങള്‍ക്ക് തന്നെ തിരിച്ചു നല്‍കുകയാണ്.

ഈ ബഡ്ജറ്റ് സെഷന്‍ പൂര്‍ത്തിയായാലുടന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം തൃശൂരില്‍ നടക്കും. ജീവനക്കാര്‍ക്ക് പ്രചോദനം പകര്‍ന്ന് നികുതി പിരിവ് ഊര്‍ജിതമാക്കും. വിവിധ വകുപ്പുകള്‍ പദ്ധതികള്‍ ആവര്‍ത്തിക്കുന്നതിനു പകരം ഓരോ മേഖലയിലും സമഗ്രമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തീരദേശ മേഖലയ്ക്കും വിപുലമായ പദ്ധതികളാണ് ബഡ്ജറ്റില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം മാത്രമല്ല പ്രളയപുനര്‍നിര്‍മാണമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗൗരവമാണ്. കേരളം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എന്നാല്‍ പണമില്ലെന്ന് പറഞ്ഞിരിക്കാതെ വെല്ലുവിളി നേരിടാനൊരുങ്ങുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ് ചെലവ് വര്‍ദ്ധിച്ചിരിക്കുന്നത്. റവന്യു കമ്മി ഒരു ശതമാനത്തിലേക്ക് കൊണ്ടുവരികയും ധനകമ്മി മൂന്നു ശതമാനത്തില്‍ നിറുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies