തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇന്നത്തെ കോടതി നടപടികള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.
അറുപതിലേറെ ഹര്‍ജികളാകും ശബരിമല കേസില്‍ ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും. 55 പുനഃപരിശോധനാ ഹര്‍ജികള്‍, നാല് പുതിയ റിട്ട് ഹര്‍ജികള്‍, രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്റെ സാവകാശ അപേക്ഷ എന്നിവ ഇന്ന് പരിഗണിക്കുന്ന ഹര്‍ജികളില്‍ ഉള്‍പ്പെടുന്നു. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികളൊന്നും ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തിട്ടില്ല.













Discussion about this post