കോട്ടയം : ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ ഭയന്ന് ഏറ്റുമാനൂര്‍ ക്ഷേത്ര ചടങ്ങില്‍ നിന്നും വിട്ട് നിന്ന് ദേവസ്വം ബോര്‍ഡ്. ക്ഷേത്രത്തില്‍ കൊടിയേറ്റിനോടനുബന്ധിച്ച് നിശ്ചയിച്ചിരുന്ന സാംസ്‌ക്കാരിക സമ്മേളനത്തിലെ മുഖ്യാതിഥികളായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, അംഗങ്ങളും.എന്നാല്‍ ഇവരാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയത്തെത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ നിന്നും വിട്ടു നിന്നു. രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ക്ഷേത്രത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹവും എത്തില്ലെന്ന് അറിയിക്കുകയായിരുന്നു.













Discussion about this post