കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മണിയുടെ സുഹൃത്തുക്കള്‍. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.
എറണാകുളം സി.ജെ.എം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയിലെ പാഡിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെടുന്നത്. ചാലക്കുടി പുഴയുടെ സമീപത്തെ മണിയുടെ വിശ്രമ കേന്ദ്രമായ പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ട മണിയെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഗുരുതരമായ കരള്‍ രോഗത്താല്‍ കഷ്ടപ്പെട്ടിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടേയും വ്യാജമദ്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍.













Discussion about this post