തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരത്തേക്ക് ടണല്‍ റെയില്‍പ്പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും. 2022 ല്‍ പൂര്‍ത്തിയാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടണല്‍ റെയില്‍പ്പാത തിരുവനന്തപുരത്തിന് സ്വന്തമാകും.
വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖത്തെ പ്രധാന റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കാനാണ് ടണല്‍പ്പാത നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം – കന്യാകുമാരിപ്പാതയിലേക്ക് ബാലരാമപുരത്തുവെച്ചാണിത് ചേരുക. കൊങ്കണ്‍ റെയില്‍വേയ്ക്ക് നിര്‍മ്മാണ കരാര്‍ കൈമാറി. അവര്‍ ഡി.പി.ആര് തയ്യാറാക്കി സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റി അംഗീകരിച്ചാല്‍ ഈ വര്‍ഷം തന്നെ നിര്മ്മാണനടപടികളാരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപ്പോര്‍ട്ട് ലിമിറ്റഡ് സി.എം.ഡി ഡോ. ജയകുമാര്‍ പറഞ്ഞു.
1069 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രത്യേക കമ്പനി രൂപീകരിച്ചായിരിക്കും നിര്‍മ്മാണവും നടത്തിപ്പും. വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 10.7കിലോമീറ്ററാണ് റെയില്‍പ്പാത നിര്‍മ്മിക്കുക. ഇതില്‍ 9.2കിലോമീറ്റര്‍ തുരങ്കത്തിലൂടെയായിരിക്കും. പ്രധാനമായും ചരക്ക് കടത്തിന് മാത്രമായിരിക്കും റെയില്‍വേ ലൈന്‍ പ്രവര്‍ത്തിക്കുക.
വിഴിഞ്ഞത്തിന് പുതിയ ടൗണ്‍ഷിപ്പ്
റെയില്‍വേ ലൈനിന് പുറമെ വിഴിഞ്ഞം കേന്ദ്രമാക്കി പുതിയ ടൗണ്‍ഷിപ്പ് തുടങ്ങാനും സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനുള്ള കരാര്‍ അഹമ്മദാബാദ് കേന്ദ്രമായുള്ള സെന്റര്‍ ഫോര്‍ എന്വിറോണ്മെന്റിനാണ് നല്‍കിയിരിക്കുന്നത്. വിശദമായ പദ്ധതിരേഖ അടുത്തയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും.
ഭൂമി വികസിപ്പിക്കുന്നതിന് പ്രത്യേക നിയമം
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പാരിപ്പിള്ളിവരെ ആറുവരിപ്പാത നിര്‍മ്മിക്കുന്നുണ്ട്. ഇതിന് രണ്ടരകിലോമീറ്റര്‍ ചുറ്റുപ്പാടിലായി 400 ച.കിലോമീറ്റര്‍ പ്രദേശത്ത് നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിമെന്റ് റീജണ്‍ ആക്ട് എന്ന പേരില്‍ പ്രത്യേക നിയമം കൊണ്ടുവരും.
Discussion about this post