തിരുവനന്തപുരം: കയറ്റുണ്‍മതിയുടെ നോഡല്‍ ഏജന്‍സിയായി വെജറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിനെ മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ജൈവകൃഷിയും ഗുണമേന്മയുള്ള ഉല്പാദനവും എന്ന വിഷയത്തില്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാനതല ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണങ്ങളിലേക്കും കയറ്റുമതിയിലേക്കും ഉയരാന്‍ വി.എഫ്.പി.സി.കെയ്ക്ക് ആകണമെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത വിളകളും നാടന്‍ വിളകളും ശേഖരിച്ച് ഗുണമേന്മയുള്ള കൃഷിരീതികള്‍ അവലംബിക്കണം. സ്വയംസഹായ സംഘങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. കാര്‍ഷിക കോളേജുകളില്‍ നടക്കുന്ന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താനാകണമെന്നും മന്ത്രി പറഞ്ഞു. ചക്കയെ കേരള ജാക്ക് ഫ്രൂട്ട് എന്ന ബ്രാന്‍ഡിലേക്കുയര്‍ത്തി ആഗോള വിപണിയിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ്, വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി ജോണ്‍, അജു ജോണ്‍ മത്തായി, വെള്ളായണി കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഉഷാകുമാരി. കെ, ഡോ. ജയന്ത് രാമന്‍, ഡോ. മനീഷ് പാണ്ഡെ തുടങ്ങിയവര്‍ സംസാരിച്ചു.













Discussion about this post