കോട്ടയം: കെവിന്‍ കൊല്ലക്കേസില്‍ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ് ഐ എം എസ് ഷിബുവിനെ പിരിച്ചുവിടും. ഡി വൈ എസ് പി പാര്‍ഥസാരഥി പിള്ള നടത്തിയവകുപ്പുതല അന്വേഷണത്തില്‍ ഷിബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ ന്നാണ് നടത്തിയത് പിരിച്ചുവിടല്‍. ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. പതിനഞ്ചുദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും ഷിബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിച്ചതിനെതിരെ കെവിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല തുടങ്ങിയ കൃത്യവിലോപങ്ങളാണ് ഷിബുവിനു മേല്‍ ചുമത്തിയിട്ടുള്ളത്.













Discussion about this post