Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭാരതീയ ചികിത്സാരീതികളെ ശക്തമാക്കുന്നതില്‍ കേരളത്തിന് നേതൃസ്ഥാനം: ഗവര്‍ണര്‍

by Punnyabhumi Desk
Feb 16, 2019, 06:22 pm IST
in കേരളം

തിരുവനന്തപുരം: എല്ലാ പഞ്ചായത്തുകളിലും ജില്ലകളിലും ആയുഷ് ഡിസ്പെന്‍സറികളുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഭാരതീയ ചികിത്സാരീതികളെ ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്കാണുള്ളതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. സംസ്ഥാനം ഇന്ത്യന്‍ ചികിത്സാസമ്പ്രദായങ്ങള്‍ക്കും ഹോമിയോപ്പതിക്കും പ്രത്യേക വകുപ്പുകള്‍ രൂപീകരിച്ചിരിക്കുന്നതും അവയെ ആരോഗ്യരക്ഷയ്ക്കുള്ള ബദല്‍ ചികിത്സാരീതിയായി അംഗീകരിച്ചിരിക്കുന്നതും പ്രശംസനീയമാണ്. ഉത്തരകേരളത്തില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആഗോള ആയുര്‍വേദ ഗവേഷണത്തിന്റെ പ്രമുഖകേന്ദ്രമാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട ആയുഷ് കോണ്‍ക്ളേവിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷ് സമ്പ്രദായങ്ങളുടെ വികസനത്തിനായി മികച്ച നിര്‍ദേശങ്ങളാണ് സര്‍ക്കാരിന്റെ ആരോഗ്യനയത്തിലുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദ ടൂറിസത്തിന്റെ കാര്യത്തിലും കേരളം ഏറെ മുന്നേറിയതായി ഗവര്‍ണര്‍ പറഞ്ഞു. സാമ്പ്രദായിക ചികിത്സാരീതികളും പ്രകൃതിഭംഗിയും നാടിന്റെ സാംസ്‌കാരികസമ്പത്തും യോജിപ്പിച്ച് വിപണനം ചെയ്യുന്നതില്‍ കേരളം വലിയ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദ, യോഗ, ധ്യാനം തുടങ്ങിയവയെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് അവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ ആരോഗ്യടൂറിസം വ്യവസായത്തിന് കഴിയണം. ഈ രംഗത്ത് കേരളത്തിന്റെ ശേഷിയും പരിചയസമ്പത്തും ആഗോളതലത്തില്‍ പങ്കിടാനുള്ള അവസരമാണ് ആയുഷ് കോണ്‍ക്ളേവും ആരോഗ്യ എക്സ്പോയും നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദത്തിലും മറ്റു തദ്ദേശീയചികിത്സാസമ്പ്രദായങ്ങളിലും കൂടുതല്‍ ഗവേഷണങ്ങളും ഗവേഷണപദ്ധതികള്‍ക്ക് സ്പോണ്‍സര്‍മാരുണ്ടാവേണ്ടതിന്റെ ആവശ്യകതയും ഗവര്‍ണര്‍ എടുത്തുപറഞ്ഞു.

ആരോഗ്യരംഗത്ത് എല്ലായ്പ്പോഴും കേരളം മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഈ കേരളവികസനമാതൃകയില്‍ ആയുഷ് ചികിത്സാരീതികളെക്കൂടി കൂടുതലായി ഉള്‍ച്ചേര്‍ക്കുന്നതിനാണ് ശ്രമിക്കുന്നത്. ആയുഷ് സമ്പ്രദായത്തിന്റെ അനന്തമായ സാധ്യതകളെ ഉപയോഗിക്കുന്നതിന് കോണ്‍ക്ളേവിനു കഴിയണം. വ്യവസായ, ടൂറിസം മേഖലകളിലും ആയുഷിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കേന്ദ്ര ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എന്‍.രഞ്ജിത്കുമാര്‍, ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതവും ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.

ഫെബ്രുവരി 19ന് കോണ്‍ക്ളേവിന്റെ സമാപനച്ചടങ്ങ് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി ബിസിനസ്സ്, ഗുഡ്ഫുഡ്, ഹെല്‍ത്ത് ടൂറിസം മീറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies