Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അശ്വമേധം ക്യാമ്പയിന്‍ ആറ് ജില്ലകളില്‍ കൂടി നടപ്പിലാക്കും

by Punnyabhumi Desk
Feb 22, 2019, 06:34 pm IST
in കേരളം

തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത എട്ട് ജില്ലകളില്‍ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ ക്യാമ്പയിന്‍ അശ്വമേധം വന്‍ വിജയമായ സാഹചര്യത്തില്‍ ബാക്കിയുള്ള ആറ് ജില്ലകളില്‍ക്കൂടി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ  മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഏപ്രില്‍/മേയ് മാസങ്ങളില്‍ അശ്വമേധം ക്യാമ്പയിന്‍ നടപ്പിലാക്കുന്നതിനുളള കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചു വരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ രോഗബാധിതരെയും കണ്ടെത്തി യഥാസമയം ചികിത്സയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ രോഗപ്പകര്‍ച്ച തടയാനും അതുവഴി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എട്ട് ജില്ലകളില്‍ 2018 ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെയാണ് അശ്വമേധം പ്രചാരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സമഗ്രമായ പ്രവര്‍ത്തന തന്ത്രം ആസൂത്രണം ചെയ്ത് വ്യക്തമായ ദിശാബോധത്തോടെ നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പുതുതായി 194 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാധിച്ചു. 56,732 വോളന്റിയര്‍മാര്‍ ഡോക്ടര്‍മാരുടെയും, സൂപ്പര്‍വൈസര്‍മാരുടെയും മേല്‍നോട്ടത്തില്‍ 14 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ആരോഗ്യവകുപ്പിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുളള ആശുപത്രികളിലും പ്രവര്‍ത്തിച്ച അശ്വമേധം കോര്‍ണറിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മെഡിക്കല്‍ സംഘടനകളുടെയും സഹകരണം ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് സഹായകമായി. ആശാ, അംഗനവാടി, കുടുംബശ്രീ പ്രവര്‍ത്തകരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരോടൊപ്പം ഈ സംരംഭത്തില്‍ പങ്കാളികളായതായും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies