Tuesday, July 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മണ്ണിനെ ഓണ്‍ലൈനിലറിഞ്ഞ് കൃഷി ചെയ്യാം

by Punnyabhumi Desk
Feb 23, 2019, 04:29 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലെ മണ്ണിന്റെ ഫലഭൂയിഷ്ടത മനസിലാക്കി കൃഷിയിറക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന വെബ് അധിഷ്ഠിത വിവര സംവിധാനം തയ്യാറാവുന്നു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു വേണ്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളയാണ് (ഐ.ഐ.ഐ.എം.കെ) കേരള സോയില്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് പഞ്ചായത്ത് തലത്തില്‍ മൂലക പരിപാലനപ്ലാന്‍ ലഭ്യമാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കര്‍ഷകര്‍ക്ക് www.keralasoilfertility.net സന്ദര്‍ശിച്ച് തങ്ങളുടെ പ്രദേശത്തെ മണ്ണിന്റെ സ്വഭാവം മനസിലാക്കാം. കുറവുള്ള മൂലകങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് കൃഷിയിറക്കുന്നതിന് വെബ്സൈറ്റ് സഹായിക്കും. കുറവുള്ള മൂലകങ്ങള്‍ എത്ര അളവില്‍ മണ്ണില്‍ ചേര്‍ക്കണമെന്ന് വെബ്സൈറ്റില്‍ നിന്നറിയാം.

ഇതുവരെ 2.3 ലക്ഷം മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിക്കഴിഞ്ഞു. പച്ചക്കറി, മരച്ചീനി, നെല്ല് തുടങ്ങിയ വിളകള്‍ കൃഷി ചെയ്തയിടങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉത്പാദനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നെല്ലിന്റെ ഉത്പാദനം 67 ശതമാനം വരെ വര്‍ദ്ധിപ്പിച്ചപ്പോള്‍ പച്ചക്കറി 53ഉം മരച്ചീനി 32 ഉം ശതമാനം വരെ വര്‍ദ്ധിച്ചതായി കണ്ടെത്തി. കാന്തല്ലൂരിലെ കാരറ്റ് ഉത്പാദനം 53 ശതമാനം വരെ വര്‍ദ്ധിച്ചു.

കര്‍ഷകര്‍ക്ക് പുറമെ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഇത് സഹായകമാവും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വെബ്സൈറ്റ് രൂപീകരിച്ചത്. കേരളത്തിലെ മണ്ണിനങ്ങള്‍, പൊതുവായ പോരായ്മകള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതിലുണ്ട്.

പച്ചക്കറി കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക സംവിധാനവും കൃഷിയിടങ്ങളില്‍ കീടങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും രോഗങ്ങള്‍ തിരിച്ചറിയുന്നതിനും സഹായിക്കുന്ന ക്രോപ് പെസ്റ്റ് സര്‍വൈലന്‍സ് സംവിധാനവും സര്‍ക്കാരിനായി ഐ.ഐ.ഐ.എം.കെ തയ്യാറാക്കുന്നുണ്ട്. കാപ്പി കര്‍ഷകര്‍ക്കായി www.indiacoffeesoils.net എന്ന വെബ്സൈറ്റ് കേന്ദ്ര കോഫി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് തയ്യാറാക്കിയിരുന്നു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies