Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജല അതോറിറ്റി നാലുലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കും

by Punnyabhumi Desk
Feb 25, 2019, 07:10 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാന ജല അതോറിറ്റി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കുമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കടുത്ത വരള്‍ച്ച മുന്നില്‍കണ്ട് കുടിവെള്ളക്ഷാമം നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. 7608.90 കോടി രൂപയുടെ 541 പദ്ധതികളാണ് ജല അതോറിറ്റിയുടേതായി പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2000 കോടിയുടെ പദ്ധതികള്‍ അനുമതിയുടെ വിവിധ ഘട്ടങ്ങളിലാണ്. ഈ പദ്ധതികള്‍കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ 1741 ദശലക്ഷം ലിറ്റര്‍ ജലംകൂടി വിതരണത്തിനായി ലഭ്യമാകും. ജലസ്രോതസ്സുകളില്‍ തടയണകളും നീര്‍ച്ചാലുകളും നിര്‍മിക്കുന്നതിനും ജലശുദ്ധീകരണശാലകളുടെ സ്ഥാപിതശേഷി പൂര്‍ണമായും ഉപയോഗിക്കുന്നതിന് ആവശ്യമായ പുനരുദ്ധാരണപ്രവൃത്തികള്‍ നടത്തുന്നതിനും നടപടികളെടുക്കും. അടിക്കടി പൊട്ടുന്ന പുതിയ വിതരണലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും കേടുവന്ന പമ്പുസെറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി പമ്പിംഗ് കാര്യക്ഷമമാക്കുന്നതിനും നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിതരണശൃംഖലയുടെ അപര്യാപ്തതമൂലം കാര്യക്ഷമമായി ഉപയോഗിക്കാതിരുന്ന 1000എംഎല്‍ഡി ശുദ്ധീകരണസ്ഥാപിതശേഷി ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെയും ജലനിധി, ജല അതോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ട് ബള്‍ക്ക് വാട്ടര്‍ സപ്ളൈ മോഡല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നാല്പത് ശതമാനത്തോളംവരുന്ന വിതരണനഷ്ടം കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജലവിതരണ കാര്യക്ഷമത ഉറപ്പാക്കും.

പ്രളയത്തെ തുടര്‍ന്നുണ്ടായ ഇറിഗേഷന്‍ സ്ട്രച്ചേഴ്സിന്റെ പുനര്‍നിര്‍മാണത്തിന് 537 കോടിരൂപ ജലസേചനവകുപ്പിന് അനുവദിച്ചു. പ്രവൃത്തികള്‍ മേയ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ജലസേചനവകുപ്പിന്റെ പ്രവൃത്തികള്‍ കര്‍ഷകരുടെ ആവശ്യാനുസരണമാണെന്ന് ഉറപ്പുവരുത്താന്‍ 2003 ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരമുള്ള ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസംസ്ഥാനവ്യാപകമായി രൂപീകരിക്കും. ജല ഉപഭോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കാര്‍ഷികോത്പാദനക്ഷമതയുടെ ഉയര്‍ച്ചയ്ക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കമ്യൂണിറ്റി ഇറിഗേഷന്‍ വ്യാപകമായി നടപ്പിലാക്കും. തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ തിരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കും. മുടങ്ങിക്കിടക്കുന്ന വന്‍കിട, ചെറുകിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മൂവാറ്റുപുഴ ജലസേചനപദ്ധതി ഈ വര്‍ഷംതന്നെ കമ്മിഷന്‍ ചെയ്യും.

ജല അതോറിറ്റി കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 423879 കണക്ഷനുകള്‍ നല്‍കി. ജലനിധി മുഖേന 845 കുടിവെള്ളപദ്ധതികള്‍ പൂര്‍ത്തിയാക്കി. 119411 പേര്‍ക്ക് കുടിവെള്ളം എത്തിച്ചു. 2016-17 വര്‍ഷം സംസ്ഥാനം നേരിട്ട കടുത്ത വരള്‍ച്ചയിലും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റിയ്ക്കു കഴിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധേയമായ നേട്ടം തിരുവനന്തപുരം നഗരത്തിലുണ്ടായ ജലക്ഷാമം വിജയകരമായി പരിഹരിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies