Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ യുവതലമുറ ജാഗ്രത പുലര്‍ത്തണം -മുഖ്യമന്ത്രി

by Punnyabhumi Desk
Feb 25, 2019, 07:14 pm IST
in കേരളം

തിരുവനന്തപുരം: ജനാധിപത്യമൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ്-കേരള 2019’ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരന്‍മാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താനും വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്താനുമുള്ള നീക്കങ്ങള്‍ വ്യാപകമായി ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഇവയെ പ്രതിരോധിക്കുകയും വ്യത്യസ്തമായ ആശയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണം. ഇക്കാര്യത്തില്‍ യുവതലമുറയ്്്ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്.

എല്ലാ മേഖലകളിലും വൈവിധ്യം നിലനിര്‍ത്തി ദേശീയബോധം വളര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഇത് വിസ്മരിച്ചുകൊണ്ട് എല്ലാവരെയും തങ്ങള്‍ക്ക് സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോള്‍ നഷ്ടമാകുന്നത് ജനാധിപത്യമൂല്യമാണ്. ഈ പ്രവണതക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് യുവതലമുറയുടെ കടമയാണ്. അതിനാവശ്യമായ ഊര്‍ജം സ്റ്റുഡന്റ് പാര്‍ലമെന്റിന് പകരാനാകും.

ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നതിലുപരി സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം അവസാനിപ്പിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പ്രധാനം. അടിയന്തിരാവസ്ഥ പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ്. ഇതിനുകരുത്ത് പകര്‍ന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. ഇവിടെ ജനാധിപത്യത്തിന്റെ വിവിധ മാനങ്ങള്‍ ചര്‍ച്ചചെയ്തതിന്റെ ആശയപരിസരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies