Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആര്‍.ടി ഓഫീസുകളില്‍ മികച്ച സേവനങ്ങളും സൗകര്യവും ഉറപ്പാക്കും – മന്ത്രി എ.കെ. ശശീന്ദ്രന്‍

by Punnyabhumi Desk
Feb 27, 2019, 05:21 pm IST
in കേരളം

 

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഇനി ഹൈടെക്. തമ്പാനൂരിലെ ബസ് ടെര്‍മിനലിലെ ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ മന്ദിരത്തിലാണ് പുതിയ ആര്‍.ടി ഓഫീസിന്റെയും ‘വാഹന്‍ സാരഥി’ സോഫ്റ്റ്വെയറുകളുടെ പ്രവര്‍ത്തനോദ്ഘാടനവും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍.ടി ഓഫീസുകളില്‍ മികച്ച സേവനങ്ങള്‍ക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 93 ആര്‍.ടി.ഒകളില്‍ 23 എണ്ണം ഇതിനകം ആധുനീകരിച്ചു. കോഴിക്കോടും കണ്ണൂരും ഓഫീസുകള്‍ ഈയാഴ്ച പരിഷ്‌കരിച്ച് തുറന്നുകൊടുക്കും. വാഹന്‍ സാരഥി സോഫ്റ്റ്വെയര്‍ വഴി ഓണ്‍ലൈനായി കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കും. ഫാന്‍സി നമ്പറിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ലേലത്തിലും ഓണ്‍ലൈനായി പങ്കെടുക്കാം. ഓരോ ആഴ്ചയും ശനിയാഴ്ച 4.30 വരെ റിസര്‍വേഷന്‍ അനുവദിക്കുകയും 4.30ന് ക്ലോസ് ചെയ്യുകയും ചെയ്യും. അഞ്ചുമണിമുതല്‍ ലേല നടപടികള്‍ തുടങ്ങി തിങ്കളാഴ്ച 10 മണി വരെ തുടരും.

ഓഫീസുകള്‍ കയറിയിറങ്ങാതെ സാധാരണക്കാര്‍ക്ക് മികച്ച സേവനം ലഭിക്കും. എല്ലാ പേമെന്റുകളും ഓണ്‍ലൈനായി നടത്താന്‍ സൗകര്യമുണ്ടാകും. സുരക്ഷാ സംവിധാനങ്ങളോടെയുള്ള സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും നല്‍കും. 1000 ദിനത്തിനുള്ളില്‍ 13 സബ് ആര്‍.ടി ഓഫീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.

റോഡ് സുരക്ഷയ്ക്കായി ‘സേഫ് കേരള’ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്‌ക്വാഡുകളുമുണ്ടാകും. കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങള്‍ക്കും കര്‍ശനശിക്ഷാനടപടികള്‍ നല്‍കും. 2020 ഓടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ അഞ്ചാം നിലയിലേക്കാണ് ആര്‍.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ശീതികരിച്ച വിശ്രമകേന്ദ്രം, റോഡ് സുരക്ഷാ ക്ലാസുകള്‍ നടത്തുന്നതിനായി ആധുനിക ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളുള്ള ഹാള്‍, അപേക്ഷകരുടെ സൗകര്യാര്‍ഥം ടോക്കണ്‍ സംവിധാനത്തോടെയുള്ള ‘ക്യൂ’ മാനേജ്മെന്റ്, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയും പുതിയ ഓഫീസിലുണ്ട്. ജനസൗഹൃദപരമായ ‘വാഹന്‍ സാരഥി’ സംവിധാനം നടപ്പാക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി സേവനങ്ങള്‍ ലഭ്യമാകും.

ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി.എം. ജയലക്ഷ്മി സംബന്ധിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാര്‍ സ്വാഗതവും ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എബി ജോണ്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies