Monday, May 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകള്‍ സധൈര്യം മുന്നോട്ടുവരണം- ഗവര്‍ണര്‍

by Punnyabhumi Desk
Mar 1, 2019, 06:13 pm IST
in കേരളം

തിരുവനന്തപുരം: നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകള്‍ സധൈര്യം മുന്നോട്ടുവരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നവസംരംഭങ്ങളെക്കുറിച്ചും തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചുപറയാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന വനിതാ സംരംഭകരുടെ കൂട്ടായ്മ നവാംഗന 2019 തിരുവനന്തപുരത്ത് ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ആശയങ്ങളും അനുഭവങ്ങളും ഭാവിസമൂഹത്തിനായി വിനിയോഗിക്കണം. സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് പൂര്‍ണമായി അംഗീകരിക്കാന്‍ ഇന്നും സമൂഹത്തിനായിട്ടില്ല. ഈ മനോഭാവത്തെ മറികടക്കാന്‍ പല വനിതാ സംരംഭകര്‍ക്കുമായിട്ടുണ്ട്. മീറ്റില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിയുള്ള നവസംരംഭക തീര്‍ഥ നിര്‍മ്മലിനെ പോലുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്, സംരംഭകരംഗത്തേക്ക് കടന്നുവരുന്നവര്‍ ബന്ധപ്പെട്ട മേഖലകളിലെ നിയമവശങ്ങള്‍ മനസിലാക്കിയിരിക്കണം. തൊഴില്‍, പരിസ്ഥിതി നിയമങ്ങള്‍ സംബന്ധിച്ച് വ്യക്തമായി അറിവ് നേടിയിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തിന്റെ ജി.ഡി. പി വര്‍ധിപ്പിക്കാനും സാമ്പത്തികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഏതെങ്കിലും മേഖലകളില്‍ സ്ത്രീകള്‍ ജോലി ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിതാ, ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുടുംബത്തില്‍ എത്ര വരുമാനമുണ്ടെങ്കിലും പൊതുവിടങ്ങളില്‍ അധ്വാനിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം. കേരളത്തിലും സ്ത്രീകളോട് രണ്ടാംതര മനോഭാവം നിലനില്‍ക്കുന്നുണ്ട്. കുടുംബത്തിലുപരി സമൂഹത്തിലെ ഉത്തരവാദിത്വങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

കെ. മുരളീധരന്‍ എം.എല്‍.എ, വനിതാശിശുവികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി, ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ തുടങ്ങിയവര്‍ സംസാരിച്ചു. നവസംരംഭകരായ സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തങ്ങളുടെ സംരംഭങ്ങള്‍ സംബന്ധിച്ച് അവതരണം നടത്തി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലായി ഒരാഴ്ച നീളുന്ന പരിപാടികളാണ് വനിതാ, ശിശുവികസന വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies