തിരുവനന്തപുരത്ത് നടക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ പോലീസ് സ്പോര്‍ട്സ് ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റല്‍ വിഭാഗത്തില്‍ പുരുഷ – വ്യക്തിഗത ഇനത്തില്‍ സമരേഷ് ജുങ്ങ് സ്വര്‍ണം നേടി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് താരമായ സമരേഷ് 2002 ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവാണ്.
സി ആര്‍ പി എഫ്-ലെ പ്രമോദ് ഗെയ്ക്ക്വാഡ് വെള്ളി മെഡലും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ അനുരോധ് സിങ്ങ് റാണ വെങ്കലമെഡലും നേടി. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചിലും മൂക്കുന്നിമല ഫയറിങ്ങ് റേഞ്ചിലുമായി നടക്കുന്ന മത്സരങ്ങള്‍ മാര്‍ച്ച് നാലിനു സമാപിക്കും.
Discussion about this post