തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. സി. ദിവാവകരന്‍ തിരുവനന്തപുരത്തു മത്സരിക്കും. നിലവില്‍ നെടുമങ്ങാട് എം.എല്‍.എയാണ് സി. ദിവാവകരന്‍.
തൃശ്ശൂരില്‍ രാജാജി മാത്യു തോമസ് മത്സരിക്കും. നിലവില്‍ എം.പി.യായ സി.എന്‍. ജയദേവനെ ഒഴിവാക്കിയാണ് രാജാജിയെ മത്സരിപ്പിക്കുന്നത്. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ മത്സരിക്കും. നിലവില്‍ അടൂര്‍ എം.എല്‍.എയാണ് ഗോപകുമാര്‍. വയനാട് പി.പി. സുനീറാണ് സ്ഥാനാര്‍ഥി.
സി.പി.ഐ സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയ്ക്കുവിട്ടു. ചൊവ്വാഴ്ച ദേശീയ സെക്രട്ടേറിയറ്റും ബുധനാഴ്ച ദേശീയ എക്‌സിക്യുട്ടീവും ഏഴിന് ദേശീയ കൗണ്‍സിലും ചേര്‍ന്ന് പട്ടികയ്ക്ക് അംഗീകാരംനല്‍കും. എട്ടിന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.













Discussion about this post