തിരുവനന്തപുരം: വളരെക്കാലമായി തീര്‍പ്പാക്കാതെ കിടക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാര്‍ച്ച് ഒന്‍പതിന് സംസ്ഥാനത്തെ എല്ലാ കോടതികളിലും നടത്തുന്ന ലോക്അദാലത്തിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ ഗവര്‍ണര്‍ പി.സദാശിവം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
കോടതി വ്യവഹാരങ്ങള്‍ക്കു പുറമെ മോട്ടോര്‍ വാഹന അപകട ക്ലെയിം, റവന്യൂ കേസുകള്‍, ആദായവില്പന നികുതി സംബന്ധവും, വൈദ്യുതി-ജല വിതരണം (മോഷണക്കേസ് ഒഴികെ), ശമ്പളവും പെന്‍ഷനുമുള്‍പ്പെടെയുള്ള സര്‍വ്വീസ് കേസുകള്‍, സര്‍വ്വേ അതിര്‍ത്തി തര്‍ക്കങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം, തൊഴില്‍ത്തര്‍ക്കം, പിന്‍തുടര്‍ച്ചാവകാശത്തര്‍ക്കം, വസ്തു നികുതി തുടങ്ങി പല മേഖലകളിലുമുള്ള തര്‍ക്കങ്ങള്‍ ലോക്അദാലത്ത് കൈകാര്യം ചെയ്യും.
നിയമ അതോറിറ്റികളും സമിതികളുമായുള്ള ഫലപ്രദമായ സമ്പര്‍ക്കത്തിലൂടെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങള്‍ അദാലത്തിനു മുന്നിലെത്തിക്കാന്‍ അധികാരികളുടെ സജീവ സഹകരണം ഉണ്ടാകണമെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.












