Saturday, July 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മോദി ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: വിഷ്ണുപുരം ചന്ദ്രശേഖരന്‍

by Punnyabhumi Desk
Mar 21, 2019, 12:53 pm IST
in കേരളം

തിരുവനന്തപുരം: മോദി ഭരണം തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ഇന്ത്യ നരേന്ദ്ര മോദിയുടെ കരുത്തുറ്റ ഭരണം വീണ്ടും ആഗ്രഹിക്കുന്നു. വൈദേശിക ശക്തികളില്‍ നിന്നും, രാജ്യത്തിനകത്തെ ഭീകരവാദികളില്‍ നിന്നുള്ള വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സുസ്ഥിരഭരണമാണ് ഇന്ത്യയ്ക്കാവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ വൈകുണ്ഠ സ്വാമികളുടെയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു കാലത്ത് കിംഗ് മേക്കറായിരുന്ന കാമരാജിന്റെയും ആശയങ്ങള്‍ പിന്‍പറ്റി സാമൂഹ്യനീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കേരളാ കാമരാജ് കോണ്‍ഗ്രസ് പുതിയ ചുവടുവയ്പിലേക്ക് കടക്കുകയാണ്. ഇന്ന് മുതല്‍ ഈ പ്രസ്ഥാനം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ്.

ഇടതു-വലതു മുണികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും അതു തുടരാന്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വാഗ്ദാന മിഠായികളും ഉണ്ടായിരുന്നു. പക്ഷേ എന്നും വോട്ടുകുത്താന്‍ മാത്രം നിയോഗിക്കപ്പെട്ടവരായി ചുരുങ്ങാനല്ല ഈ പ്രസ്ഥാനം ജന്മമെടുത്തത്. അധികാര രാഷ്ട്രീയത്തില്‍ പങ്കാളികളായി സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകാന്‍ നാം കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേരളാ കാമരാജ് കോണ്‍ഗ്രസ് എന്‍.ഡി.എയുടെ ഭാഗമാകുന്നതായി ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. കാമരാജ് കോണ്‍ഗ്രസിന് അര്‍ഹമായ അംഗീകാരങ്ങള്‍ എന്‍.ഡി.എയില്‍ ലഭിക്കുമെന്നുറപ്പാണ്.

എല്‍.ഡി.എഫും യു.ഡി.എഫും കാലാകാലങ്ങളായി കാട്ടുന്ന അവഗണനയ്ക്ക് മറുപടി നല്‍കേണ്ടതുണ്ട്. കരുത്തുറ്റ നേതൃത്വവും ഉന്നത ദേശീയ വീക്ഷണവുമുള്ള എന്‍.ഡി.എയിലെ അംഗത്വം കാമരാജ് കോണ്‍ഗ്രസിന് കരുത്താകും. പിണറായി വിജയന്റെ ഭരണത്തിന്‍കീഴില്‍ കേരളത്തിലെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുന്നു. മാര്‍ക്സിസ്റ്റുകാര്‍ ഒഴികെയുള്ളവര്‍ക്ക് ജീവിതം ദുസഹമായിക്കഴിഞ്ഞു. ശബരിമല ആചാരലംഘനത്തിന് ചൂട്ടുപിടിച്ച സര്‍ക്കാര്‍ യുക്തിവാദം അടിച്ചേല്‍പ്പിക്കാനും ആചാര -അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനും ഇനിയും ശ്രമിക്കുമെന്നുറപ്പാണ്. അതിനെ ചെറുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കസേരയില്‍ തുടരുന്നതിനായി നമുക്ക് പരിശ്രമിക്കാമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies